Friday, November 5, 2010

കാത്തിരിപ്പ്‌..

നരച്ച ഓര്‍മകളുടെ മരവിപ്പു ശേഷിച്ച,
ഹൃദയ നൊമ്പരങ്ങളുടെ മറയ്ക്കുള്ളില്‍
ചിതറി തെറിച്ചുപോം ചിലമ്പിച്ച വാക്കുകളാല്‍,
പറയുന്നൂ ഞാനെന്‍ നിശബ്ദ രോദനം..
നിന്നെ പ്രതീക്ഷിച്ചതില്ല ഞാന്‍,
നിന്‍റെ പ്രതീക്ഷകളില്‍ തോറ്റു പോയവനാണ് ഞാന്‍..
ഇനിയും പ്രതീക്ഷിക്കാനൊരു ബാല്യം നിനക്കുണ്ടാകുമോ ..
ഋതുക്കള്‍ തെറ്റാതൊരു കൌമാരം നിനക്കുണ്ടാകുമോ..?
ക്ഷണികമെന്നാകിലും കേവലമൊരു,
കുമിളപോലുള്ള ജീവനാല്‍
നിര്‍ഭയം ഞാന്‍ നിനക്കു പകര്‍ന്നു നല്‍കാം..
നടന്ന വഴികളില്‍ നീ മെനഞ്ഞ സ്വപ്നങ്ങളും
ഇരുളില്‍ മറവുചെയ്ത സുഖമുള്ള നോവുകളും...
വരിക..
എന്‍ സ്വര്‍ണ മയൂരമേ..
പ്രേമിക്കയില്ല ഞാന്‍ നിന്നെയൊരിക്കലും..
സ്നേഹിച്ചീടും ഞാനെന്‍ ജീവാന്ത്യതോളവും...
സ്നേഹ ബന്ധങ്ങള്‍ തീര്‍ത്ത കോട്ടയില്‍,
ഹോമിക്കയാണ് ഞാനെന്‍ ജീവിത സ്വപ്‌നങ്ങള്‍..