Friday, November 5, 2010

കാത്തിരിപ്പ്‌..

നരച്ച ഓര്‍മകളുടെ മരവിപ്പു ശേഷിച്ച,
ഹൃദയ നൊമ്പരങ്ങളുടെ മറയ്ക്കുള്ളില്‍
ചിതറി തെറിച്ചുപോം ചിലമ്പിച്ച വാക്കുകളാല്‍,
പറയുന്നൂ ഞാനെന്‍ നിശബ്ദ രോദനം..
നിന്നെ പ്രതീക്ഷിച്ചതില്ല ഞാന്‍,
നിന്‍റെ പ്രതീക്ഷകളില്‍ തോറ്റു പോയവനാണ് ഞാന്‍..
ഇനിയും പ്രതീക്ഷിക്കാനൊരു ബാല്യം നിനക്കുണ്ടാകുമോ ..
ഋതുക്കള്‍ തെറ്റാതൊരു കൌമാരം നിനക്കുണ്ടാകുമോ..?
ക്ഷണികമെന്നാകിലും കേവലമൊരു,
കുമിളപോലുള്ള ജീവനാല്‍
നിര്‍ഭയം ഞാന്‍ നിനക്കു പകര്‍ന്നു നല്‍കാം..
നടന്ന വഴികളില്‍ നീ മെനഞ്ഞ സ്വപ്നങ്ങളും
ഇരുളില്‍ മറവുചെയ്ത സുഖമുള്ള നോവുകളും...
വരിക..
എന്‍ സ്വര്‍ണ മയൂരമേ..
പ്രേമിക്കയില്ല ഞാന്‍ നിന്നെയൊരിക്കലും..
സ്നേഹിച്ചീടും ഞാനെന്‍ ജീവാന്ത്യതോളവും...
സ്നേഹ ബന്ധങ്ങള്‍ തീര്‍ത്ത കോട്ടയില്‍,
ഹോമിക്കയാണ് ഞാനെന്‍ ജീവിത സ്വപ്‌നങ്ങള്‍..

Monday, August 17, 2009

അറിയുമോ?

നീ ഒന്നുപോലും അറിയുന്നീല
കനവുകള്‍ പെയ്തു തീരുന്നതും
നിനവുകള്‍ കൊഴിഞു പോകുന്നതും
നീ അറിയുന്നീലയോ?
നൊവിന്ടെ സൂചിമുനക്കുമുകളില്‍
എന്‍ കിനാവിന്റെ ഉടുതുണി,
നേര്ത ലോലമാം ശരീരം വലിച്ചെറിഞ്ഞ,
ഇന്നലെകളുടെ ശവപ്പറമ്പ്..
എന്റെ നഷ്ടപ്പെട്ടുപോയ ചോരയും നീരും
നീയറിയുന്നുവോ?
നീ ഒന്നുപോലും അറിയുന്നീലാ..
വെറുതെ.. നിന്റെ നല്ല സായാഹ്നങ്ങളിലേക്ക്
വെറുക്കപ്പെട്ട എന്റെ ഓര്‍മകളെ

വലിചെരിയുന്നതെന്തിനു?
അറിയുമോ?..അതിരുകള്‍ ലന്ഖിച്ചു,
നാടും ചേരിയും വിട്ടുപോകും
എന്തെ ചിന്തകളെ നിന്റെ ഓര്‍മ്മകള്‍
തിരികെ കൊണ്ടു വരുന്നതെന്തിനു?
ഓരോ രാത്രി കഴിയുമ്പോഴേക്കും,
എന്‍ വിളിക്കായ്‌ കാത്തിരിക്കും നിന്നോര്‍മകള്‍
എനിക്ക് നഷ്ടപ്പെടുകയാണ്..
ഞാന്‍ ഇനിയും അറുതി വയ്ക്കുന്നീലാ..
പോകട്ടെ ഇന്നലെകളുടെ ശവപ്പരംബിലേക്ക്..